Thursday, 13 February 2014

ആടിക്കഴിയും മുൻപ് കാമുകവേഷം അഴിച്ചു വെക്കുകയാണ്.. നിന്നെ എഴുതിത്തുടങ്ങിയ താളിന്റെ അവസാന വരിയിൽ തന്നെ നിന്നെ അവസാനിപ്പിക്കുമ്പോൾ യുഗങ്ങൾക്കപ്പുറo പിന്നെയും എന്ന് കോർത്തു പിടിച്ച കൈവിരലുകൾ താനേ അകലുകയാണ്.. നിന്റെ വീഥികളിലെ മറയ്ക്കപ്പെടുന്ന നിലവിളികളിൽ, ഏറ്റവും ഒടുവിൽ ഞാൻ എന്നെ രേഖപ്പെടുത്തുന്നു, അപരിചിതനായ കാമുകനായി.


No comments:

Post a Comment